ന്യൂയോർക്ക്: സിൽവർ ജൂബിലി ആഘോഷിക്കുന്ന ന്യൂയോർക്കിലെ ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ കത്തോലിക്ക ഫൊറോനാ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് വത്തിക്കാൻ മതാന്തര സംവാദ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായ കർദിനാൾ മാർ ജോർജ് കൂവക്കാടിന് ഇടവകയുടെ ആഭിമുഖ്യത്തിൽ ഉജ്വല സ്വീകരണം നൽകി.
പള്ളിമേടയിൽ നിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ആനയിച്ച കർദിനാളിനെ കൈക്കാരൻമാരായ ജോർജ് പട്ടേരിൽ, ഡെന്നി കല്ലുകളം, അനിൽ കണ്ടത്തിൽ എന്നിവർ ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.